വിവാഹപ്പുടവ കൈമാറി

കുവൈത്ത് സിറ്റി : കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 24ന് നടക്കുന്ന ആറാമത് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിനു വധുവരന്മാർക്കുള്ള വിവാഹപ്പുടവ സംസ്ഥാന പ്രസിഡണ്ട് ശ്രീ കാദർ നാട്ടിക വധുവരന്മാരുടെ രക്ഷിതാക്കൾക്ക് നൽകി. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വിനോദ് ശങ്കർ, ട്രഷറർ ടി.കെ സൈതലവി, രാമദാസ് എന്നിവർ സംബന്ധിച്ചു.