കൊല്ലം ജില്ല പ്രവാസി സമാജം മങ്കഫ് മേഖല ഇഫ്ത്താര്‍ സംഗമംസംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മങ്കഫ് മേഖല ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. മങ്കഫ് യുണിറ്റ് കണ്‍വീനര്‍ ബിനില്‍ റ്റി ഡി യുടെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഷ്‌റഫ് ഏകരൂല്‍ മുഖ്യ പ്രഭാക്ഷണം നടത്തി.
പ്രസിഡണ്ട് സലിംരാജ്, ട്രഷറര്‍ തമ്പി ലൂക്കോസ്, രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പെട്ട സെക്രട്ടറി ജേക്കബ് തോമസ് സഫീര്‍ അഹമ്മദ് ( ജനതാ കള്‍ച്ചര്‍ സെന്‍റെര്‍ ) സണ്ണി പത്തിചിറ ( ആലപ്പുഴ ജില്ല അസോസിയേഷന്‍ ) എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് സ്വാഗതവും, ജോ കണ്‍വീനര്‍ ശിവപ്രസാദ് നന്ദിയും പറഞ്ഞു ഡോക്ടര്‍ സുബു തോമസ്, പ്രമീള്‍ പ്രഭാകരന്‍, സലില്‍ വര്‍മ, ആനന്ദ് കുമാര്‍ ബൈജു മിഥുനം, ഷംനാദ്, ഹരിലാല്‍, ടിറ്റോ, പ്രദീപ്, രമ്യ രാജേഷ്, ജോസ് കുട്ടി, ബിജു ജോര്‍ജ്, സ്മിത ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി.