കു­വൈ­ത്തിൽ പൊ­തു­മേ­ഖലയിൽ ജോ­ലി­ ചെ­യ്യു­ന്ന 3140 വി­ദേ­ശി­കളെ­ പി­രി­ച്ചു­വി­ടും


കു­വൈ­ത്ത് സിറ്റി :  പൊ­തു­മേ­ഖലയിൽ ജോ­ലി­ ചെ­യ്യു­ന്ന 3140 വി­ദേ­ശി­കളെ­ അടു­ത്ത മാ­സം തു­ടക്കത്തിൽ പി­രി­ച്ചു­ വി­ടും. സ്വദേ­ശി­കളെ­ നി­യമി­ക്കു­ന്നതിന് വേ­ണ്ടി­യാണ് നടപടി­യെ­ന്നും പൊ­തു­മേ­ഖലയി­ലെ­ സ്വദേ­ശി­വൽക്കരണം സമയബന്ധി­തമാ­യി­ നടക്കു­ന്നതാ­യും സി­വിൽ സർവ്­വീസ് കമ്മീ­ഷൻ അറി­യി­ച്ചു­. പാ­ർ­ലമെ­ന്റി­ലെ­ സ്വദേ­ശി­വൽക്കരണ സമി­തി­യു­ടെ­ അന്വേ­ഷണത്തിന് മറു­പടി­യാ­യാണ് സി­വിൽ കമീ­ഷൻ ഇക്കാ­ര്യം വ്യക്തമാ­ക്കി­യത്. 

സി­വിൽ സർ­വ്വീസ് കമ്മീ­ഷനിൽ രജി­സ്റ്റർ ചെ­യ്ത ബി­രു­ദ യോ­ഗ്യതയു­ള്ളവരു­ടെ­ പട്ടി­ക അടു­ത്ത മാ­സം പ്രഖ്യാ­പി­ക്കും. രജി­സ്റ്റർ ചെ­യ്ത അപേ­ക്ഷകരു­ടെ­ വി­വരങ്ങൾ പരി­ഷ്കരി­ക്കു­ന്നതി­നാ­യി­ സി­വിൽ സർവ്വീസ് കമ്മീ­ഷൻ തയ്യാ­റാ­ക്കി­യ രൂ­പരേ­ഖ പാ­ർ­ലമെ­ന്റി­ലെ­ സ്വദേ­ശി­വൽ­ക്കരണ സമി­തി­ ഐകകണ്ഠേ­ന അംഗീ­കരി­ച്ചു­. 

സർ­ക്കാർ ജോ­ലി­ക്കാ­യി­ സി­വിൽ സർവ്­വീസ് കമ്മീ­ഷനിൽ പേർ രജി­സ്റ്റർ ചെ­യ്ത് കാ­ത്തി­രി­ക്കു­ന്ന 10,000 സ്വദേ­ശി­ യു­വാ­ക്കളു­ടെ­ നി­യമന കാ­ര്യം ചർ­ച്ച ചെ­യ്യാൻ സമി­തി­ ഞാ­യറാ­ഴ്ച യോ­ഗം ചേ­രും. വി­വി­ധ മന്ത്രാ­ലയ പ്രതി­നി­ധി­കളും വകു­പ്പ് മേ­ധാ­വി­കളും യോ­ഗത്തിൽ സംബന്ധി­ക്കു­മെ­ന്ന് സമി­തി­ അദ്ധ്യക്ഷൻ ഖലീൽ അൽ സാ­ലിഹ് എം.പി­ അറി­യി­ച്ചു­.

You might also like

  • Straight Forward

Most Viewed