ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശിയും

ജിദ്ദ : ജൂൺ 14-ന് റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുടബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസ് ഡയറക്ടർ ബദർ അൽ അസകറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോസ്കോയിലെ ലുസ്നിസ്കി േസ്റ്റഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ്. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും.