തൊഴിൽ നിയമലംഘനം : പരാതികളിൽ വർദ്ധനയെന്ന് മന്ത്രി ഹിന്ദ് അൽ സബീഹ

കുവൈത്ത് സിറ്റി : തൊഴിൽ നിയമലംഘനം സംബന്ധിച്ച പരാതികൾ വർദ്ധിച്ചതായി സാമൂഹിക−തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്. നിയമലംഘനം നടത്തുന്ന കന്പനികൾക്കെതിരായ നടപടികളിലും വർദ്ധനയുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.
താമസാനുമതി രേഖാ നിയമം ലംഘിച്ചതിനു 330 കന്പനികളെയും 5000 തൊഴിലാളികളെയും സംബന്ധിച്ച വിവരങ്ങൾ പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
ഒക്ടോബർ 22 വരെ സ്പോ ൺസർമാർക്കെതിരെ ഗാർഹിക തൊഴിലാളികൾ 323 പരാതികൾ നൽകിയതായി താമസാനുമതികാര്യ വകുപ്പുമായി ബന്ധപ്പെട്ട പി.ആർ ആൻഡ് സുരക്ഷാ വിഭാഗത്തിന്റെ സ്ഥിതി വിവരക്കണക്ക് വെളിപ്പെടുത്തുന്നു.
വിവിധ മേഖലകളിൽ തൊഴിലുടമകളുടെ 1261 പരാതികളും എംപ്ലോയ്മെന്റ് ഓഫീസുകളിൽ നിന്ന് 70 പരാതികളുമാണ് ലഭിച്ചത്. 329 പരാതികൾ കോടതിക്കു കൈമാറി.