ലോക ഹരിത സാന്പത്തിക ഉച്ചകോടി സമാപിച്ചു

ദുബൈ : ദുബൈയിൽ നടന്ന ലോക ഹരിത സാന്പത്തിക ഉച്ചകോടി സമാപിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, ഗവേഷകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.
ഹരിത സന്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനമായി ദുബൈയെ മാറ്റാനുള്ള പ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്. ദീവ എം.ഡിയും മാനേജിംങ് ഡയറക്ടറുമായ സഈദ് അൽ തായർ മുഖ്യപ്രഭാഷണം നടത്തി. വൈദ്യുത വാഹനങ്ങളടക്കമുള്ള സംരംഭങ്ങളും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൗരോർജ്ജ പാർക്ക് തുടങ്ങിയ പദ്ധതികളുമായി സുസ്ഥിര വികസനത്തിന്റെ പാതയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.