‘അഹ്ലൻ വ സഹ്ലൻ യാ­ റമദാ­ൻ­’ വെ­ള്ളി­യാ­ഴ്ച മങ്കഫ് നജാ­ത്ത് സ്കൂ­ളി­ൽ‍


കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ‍ സംഘടിപ്പിക്കുന്ന ‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമം മെയ് 26ന് (വെള്ളിയാഴ്ച) 2 മണി മുതൽ‍ 6 മണി വരെ മങ്കഫിലെ നജാത്ത് സ്കൂൾ‍ ഓഡിറ്റോറിയത്തിൽ‍ നടക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പിൽ‍ അറിയിച്ചു. 

പ്രഗത്ഭ പണ്ധിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുൻഇൻ‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തിൽ‍ മുഖ്യ പ്രഭാഷണം നടത്തും. 

സംസ്കരണം റമദാനിലൂടെ എന്ന വിഷയത്തിൽ‍ അബ്ദുല്ല കാരക്കുന്നും പശ്ചാതാപം എന്ന വിഷയത്തിൽ‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകൾ‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾ‍ക്ക് 66297843, 66504327 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed