നാ­ടു­കടത്തലി­ന് വി­ധി­ക്കപ്പെ­ട്ട ഇന്ത്യക്കാ­രെ­ തി­രി­ച്ചയയ്ക്കു­ന്നത് നീ­ണ്ടു­പോ­കു­ന്നു­


നിയമനടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസമാണ് നാടുകടത്തലിനു വിധിക്കപ്പെട്ട ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് നീണ്ടുപോകുന്നതിന്റെ കാരണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വ്യത്യസ്‌ത നടപടികളാണ് ഓരോ കേസിലും സ്വീകരിക്കേണ്ടത്.  നടപടികൾ പൂർത്തിയാക്കാതെ ആരെയും ഇന്ത്യയിലേക്ക് അയയ്ക്കാൻ എംബസിക്ക് കഴിയില്ലെന്നും നടപടികൾ പൂർത്തീകരിക്കാൻ മൂന്നുമുതൽ ആറുമാസം വരെ വേണ്ടിവരുമെന്നും എംബസി പത്രകുറിപ്പിൽ വ്യക്തമാക്കി. 

സാധുതയുള്ള ഇഖാമ പതിച്ച പാസ്‌പോർട്ട് തൊഴിലുടമ കൈവശം വയ്‌ക്കുന്ന സാഹചര്യത്തിൽ നാടുകടത്തലിനു വിധേയരാകുന്ന ഗാർഹികത്തൊഴിലാളിക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന മുറയ്‌ക്ക് യാത്ര സാധ്യമാകും. ഒളിച്ചോട്ടത്തിനു പരാതിയുള്ള കേസുകളിൽ പരാതിയുടെ തീയതി തൊട്ട് മൂന്നുമുതൽ ആറുമാസം വരെയും ഇഖാമ കാലാവധി കഴിഞ്ഞ കേസുകളിൽ രണ്ടുമുതൽ മൂന്നുമാസം വരെയും സമയം വേണ്ടിവരും. 

ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും എംബസി യഥാസമയം കൈക്കൊള്ളുന്നുണ്ട്. തൊഴിലുടമ, കുവൈത്ത് അധികൃതർ എന്നിവരുടെ സഹകരണം കൂടി കണക്കിലെടുത്താണ് തിരിച്ചയയ്ക്കൽ സാധിക്കുക.

പരമാവധി നേരത്തേ നടപടികൾ പൂർത്തീകരിക്കാൻ എംബസിയുടെ ഇടപെടലുകൾ വഴി സാധ്യമാകുന്നുവെങ്കിലും മൂന്നുമുതൽ ആറുമാസം വരെ എന്നത് സ്വാഭാവിക സമയമായി കണക്കാക്കേണ്ടതുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇഖാമ/വീസാ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ സ്വദേശത്തേക്ക് നാടുകടത്തുക എന്നതാണ് കുവൈത്ത് നിയമം.

പിടിയിലാകുന്നവരെ കുറേനാൾ പാർപ്പിക്കുന്നത് വിവിധ പോലീസ് േസ്റ്റഷനുകളിലാണ്. ദിനംപ്രതി അത്തരക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. തുടർന്നാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ഫെബ്രുവരി 15ന് കുവൈത്ത് അധികൃതർ നൽകിയ കണക്കനുസരിച്ച് 28495 ഇന്ത്യാക്കാർ കുവൈത്തിൽ അനധികൃതമായി താമസിക്കുന്നുണ്ട്. പാസ്‌പോർട്ട് ഇല്ലാത്തവർക്കായി കുവൈത്ത് അധികൃതരിൽനിന്ന് അപേക്ഷ ലഭിച്ചാൽ കാലവിളംബം കൂടാതെ എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകാറുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed