തൊഴിലുടമയുടെ പണം തട്ടിയെടുത്തയാൾക്ക് അഞ്ച് വർഷം തടവ്


മനാമ: തൊഴിലുടമയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ 47 വയസ്സുകാരനായ അറബ് വംശജന് ലോവർ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 

വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞ ഇയാൾ 2012 മുതൽ 2015 വരെയുള്ള കാലയളലിൽ തൊഴിലുടമയിൽ നിന്നും 61,000 ദിനാർ തട്ടിയെടുത്തതായി സമ്മതിച്ചു. 

കന്പനിയുടെ ക്രെഡിറ്റ് കാർഡ് വ്യക്തിപരമായ അവശ്യങ്ങൾക്ക് ഉപയാഗിച്ച ഇയാൾ താൻ എടുത്ത ലോണിനായി കന്പനിയുടെ ചെക്ക് ഈടായി നൽകുകയും ചെയ്തിരുന്നു. അഞ്ച് വർഷത്തോളം തെഴിലുടമയ്ക്ക് തട്ടിപ്പ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

രോഗബാധിതയായ തന്റെ മകളുടെ ചികിത്സയ്ക്കായാണ് പണം തട്ടിയെടുത്തതെന്ന് ഇയാൾ കോടതിയിൽ അറിയിച്ചു. ഇതേ ആവശ്യത്തിനായി മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയ തുക മടക്കി നൽകാനും തട്ടിയെടുത്ത പണം ഉപയാഗിച്ചതായി പ്രതി പറഞ്ഞു.

തട്ടിയെടുത്ത പണം തൊഴിലുടമയ്ക്ക് മടക്കി നൽകണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. മാത്രമല്ല ശിക്ഷാകാലാവധി പൂർത്തിയാകുന്നതോടെ പ്രതിയെ സ്വദേശത്തേയ്ക്ക് നാടുകടത്താനും ഉത്തരവിട്ടു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed