കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇ.പി.ജയരാജൻ

വധശ്രമക്കേസില്‍ നിന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സുധാകരനാണ്. സുധാകരനും സംഘവും ചേര്‍ന്നാണ് കേസിലെ ഒന്നും രണ്ടും പ്രതികളെ വാടകയ്ക്ക് എടുത്തത്. ഇവരുടെ ലക്ഷ്യം പിണറായി വിജയനായിരുന്നെന്നും ഇ.പി പറഞ്ഞു.
സുധാകരനെതിരായ തെളിവുകള്‍ കോടതിയിൽ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചില്ല എന്നാണ് മനസിലാക്കുന്നത്. കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
േ്ിേ്ി