നടി ഗൗതമി എഐഎഡിഎംകെയിൽ‍ ചേർ‍ന്നു


നടി ഗൗതമി എഐഎഡിഎംകെയിൽ‍ ചേർ‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാർ‍ട്ടി പ്രവേശനം. അടുത്തിടെ ബിജെപിയുമായുള്ള 27 വർ‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചിരുന്നു വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ‍ പാർ‍ട്ടിയിൽ‍ നിന്നും നേതാക്കളിൽ‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ‍ അതുണ്ടായില്ല. എന്നാൽ‍ വിശ്വാസ വഞ്ചനകാണിച്ച് തന്‍റെ സ്വത്തുക്കൾ‍ തട്ടിയെടുത്ത വ്യക്തിയെ പാർ‍ട്ടി അംഗങ്ങൾ‍ പിന്തുണച്ചുതായി രാജിക്കത്തിൽ‍ ഗൗതമി ആരോപിച്ചിരുന്നു.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തർ‍ക്കങ്ങളാണ് പാർ‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകൾ‍ നോക്കി നടത്തുന്നതിനായി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാൽ‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടർ‍ന്നുണ്ടായ തർ‍ക്കത്തിൽ‍ പാർ‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.

article-image

asad

You might also like

  • Straight Forward

Most Viewed