മോദിയുടെ ഗ്യാരണ്ടി കേരളത്തില്‍ സത്യമായി, തെറ്റെന്ന് പറയാന്‍ വി ഡി സതീശന്‍ ദൈവമല്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് ബിജെപി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
വീണ ചെയ്തത് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമാണ്. കേരളത്തില്‍ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തില്‍ നടപ്പായി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മോദി സഹായം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി ലക്ഷ്യം കാണുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റി തെറ്റെന്ന് പറയാന്‍ വി ഡി സതീശന്‍ ദൈവമല്ലെന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
hjhjhj