വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളിൽനിന്ന് തലയോട്ടി കണ്ടെത്തി

വടകര കുഞ്ഞിപ്പള്ളിയിൽ ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളിൽനിന്ന് തലയോട്ടി കണ്ടെത്തി. ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും പേപ്പറുകൾക്കും ഒപ്പം തലയോട്ടി കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഫോറന്‍സിക് സംഘം അടക്കമുള്ളവർ ഉടന്‍ സ്ഥലത്തെത്തും.
കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരുന്ന കടമുറിയിൽനിന്നാണ് തലയോട്ടി കണ്ടെത്തിയത്. ദീർഘനാളായി കടയുടെ പരിസരത്തേയ്ക്ക് ആരും എത്തിയിരുന്നില്ല.
xvxv