ഗവർണർ ചെയ്തത് പ്രോട്ടോക്കോൾ ലംഘനം; ഇഷ്ടാനിഷ്ടം നോക്കി സുരക്ഷ മാറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവർണർ തെരുവിലിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവർണറുടെ ചെയ്തികളിലൂടെ രാജ്യത്തിന് ബോധ്യമാക്കി കൊടുക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രോട്ടോക്കോൾ ലംഘിക്കുകയാണ് ഗവർണർ ചെയ്തത്. ഉന്നത സ്ഥാനത്തിരിക്കുന്ന ആൾ ചെയ്യേണ്ട കാര്യമല്ല ഇത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഗവർണർ. അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടം നോക്കി സുരക്ഷ മാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണർ എന്ത് മനസിൽ വച്ചാണ് തെരുവിൽ ഇറങ്ങിയതെന്ന് അദ്ദഹം തന്നെ വ്യക്തമാക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷേധിക്കേണ്ട നിലയിലുള്ള ഒരു കാര്യം ചെയ്തപ്പോഴാണ് അദ്ദേഹത്തിനെതിരേ പ്രതിഷേധമുയർന്നത്. അതിന് മറ്റ് മാനങ്ങൾ കാണേണ്ടതില്ല. ഗവർണർ പറഞ്ഞതുപോലെ ഗുണ്ടകൾ ക്രിമിനലുകൾ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഒന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. ചാന്‍സിലറുടെ നടപടിക്കെതിരെയാണ് നാടിന്‍റെ ഭാവിവാഗ്‌ദാനങ്ങളായ വിദ്യാർഥികൾ പ്രതിഷേധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
xcvx