ഗസ്സയിൽ സഹായമെത്തിക്കൽ; ഡോ. മുസ്തഫ അസ്സയ്യിദ് ഈജിപ്ത് റെഡ് ക്രസന്‍റ് സി.ഇ.ഒയുമായി ചർച്ച നടത്തി

മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറിയും ഗസ്സയിൽ യുദ്ധക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനുള്ള ദേശീയ കമ്മിറ്റി സി.ഇ.ഒയുമായ ഡോ. മുസ്തഫ അസ്സയ്യിദ് ഈജിപ്ത് റെഡ്ക്രസന്‍റ് സൊസൈറ്റി സി.ഇ.ഒ ഡോ. റാമി അന്നാദിറുമായി ഗസ്സയിൽ സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തി. ഗസ്സയിൽ അടിയന്തരമായി വേണ്ട സഹായങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അടുത്ത ഘട്ട സഹായത്തിൽ അവ ഉൾപ്പെടുത്താൻ സാധിക്കുകയും ചെയ്യുമെന്ന് ഡോ. അസ്സയ്യിദ് പറഞ്ഞു.
ബഹ്റൈൻ ഭരണാധികാരികളും ജനതയും ഒന്നടങ്കം ഫലസ്തീനൊപ്പമാണെന്നും ഞങ്ങളുടെ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ മനുഷ്യസാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ASASASASDASDA