12 കാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി; പട്ടി പരാമർശം ഗൗരവമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ


12 വയസ്സുകാരൻ ഫോൺ വിളിച്ചപ്പോൾ പേടിച്ചുപോയ ഇരട്ടച്ചങ്കനാണ് മുഖ്യമന്ത്രി എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോളജ് തിരഞ്ഞെടുപ്പിൽ പോലും വിദ്യാർഥികൾ മാറ്റി ചിന്തിക്കുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രസംഗം കേട്ടാൽ ജനങ്ങളുടെ വയറു നിറയുമോ എന്നും അദ്ദേഹം ചോദിച്ചു.

ലീഗിനെതിരെ നടത്തിയ പട്ടി പരാമർശത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ല എന്ന് മുരളീധരൻ പറഞ്ഞു.

പലസ്തീൻ റാലിയിലേക്ക് സിപിഐഎം ലീഗിനെ ക്ഷണിച്ച വിഷയത്തിൽ ലീഗ് നാളെ മറുപടി നൽകും. കോൺഗ്രസ് ദേശീയതലത്തിൽ വ്യക്തമായ നിലപാട് പറഞ്ഞതാണ്. ഭീകരർ എന്നു പറഞ്ഞ കെകെ ശൈലജയെ എന്തുകൊണ്ട് എതിർക്കുന്നില്ല? തരൂരിന്റെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചു. ശൈലജ ആദ്യം തിരുത്തട്ടെ. ഞങ്ങളെ തിരുത്താൻ വരണ്ട. കേരളത്തിലെ എൽഡിഎഫ് ബിജെപിയുടെ ബി ടീമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

article-image

DSFDFDSFDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed