‘കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് ദൗർഭാഗ്യകരം; തരൂർ


കളമശേരിയിലെ കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്ന് ശശി തരൂർ എംപി. കൊല്ലാനും നശിപ്പിക്കാനുമുള്ള മനോഗതിയിലേക്ക് കേരളം നീങ്ങുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. സംഭവത്തിൽ പൊലീസിൻ്റെ ദ്രുതഗതിയിലുള്ള നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. നിരുപാധികമായി അപലപിക്കുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് ദ്രുത ഗതിയിലുള്ള നടപടികൾ വേണം, എന്നാൽ അത്രമാത്രം പോര. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് എൻ്റെ സംസ്ഥാനം വീണുപോകുന്നത് കാണേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം കാടത്തത്തെ അപലപിക്കാൻ എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിക്കണം. അക്രമം കൂടുതൽ വിപത്തുകളല്ലാതെ മറ്റൊന്നും നേടിത്തരുന്നില്ലെന്ന് അനുയായികളെ പഠിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു – തരൂർ ട്വീറ്റ് ചെയ്തു.

 

article-image

ddfsdfsdfsdfs

You might also like

Most Viewed