അത്തം വന്നെത്തി; പൂവ് വിപണിയും സജീവം


അത്തം പിറന്നതോടെ പൂവ് വിപണിയും സജീവമായി. കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം ചാല മാർക്കറ്റിലേക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൂവണ്ടി എത്തുകയാണ്. പ്രധാനമായും തോവാളയിൽ നിന്നുള്ള പൂക്കൾ. ഒപ്പം കർണാടകയിൽ നിന്നും പൂക്കൾ എത്തുന്നുണ്ട്. സാധാരണ ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ പൂവിന് വിലക്കുറവുണ്ട്.

എന്നാൽ ഇന്നത്തെ വില ആവില്ല നാളത്തെ വില. ഓണം അടുത്ത് എത്തുന്നതോടെ വില വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

setest

You might also like

  • Lulu Exchange
  • Straight Forward

Most Viewed