വാഴക്കാട് രണ്ടര വയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു


വാഴക്കാട് രണ്ടര വയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു. നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളുടെ മകന്‍ അന്‍മോലാണ് മരിച്ചത്. വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് പ്രദേശത്താണ് സംഭവം. പശുതൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍പെട്ടത്. ഫാമിന് സമീപമായാണ് ഇവര്‍ താമസിച്ചിരുന്നത്.

വീട്ടില്‍നിന്ന് ഇറങ്ങി നടന്ന കുട്ടി ചാണകക്കുഴിയില്‍ വീഴുകയായിരുന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെ മാതാപിതാക്കള്‍ എത്തി കുഴിയില്‍നിന്ന് പുറത്തെടുത്തു. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

article-image

sdgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed