സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരും: മന്ത്രി ശിവന്‍കുട്ടി


സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അതിഥി തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്‍റുമാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. അതിഥി ആപ്പ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും.

ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചെന്നും മന്ത്രി അറിയിച്ചു.

article-image

adsadsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed