അംഗങ്ങളുടെ കൂറുമാറ്റം; ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി


ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി. മൂന്നംഗങ്ങൾ ഉള്ള ബിജെപി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസത്തിന് അനുകൂലമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. കോൺഗ്രസ്‌ അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.

നഗരസഭയിൽ യു.ഡി.എഫിന് 18 സീറ്റും എൽ.ഡി.എഫിന് 17 സീറ്റുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ എൽ.ഡി.എഫ് അംഗബലം 19 ആയി ഉയർന്നു.

article-image

DSDSADSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed