ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’ : പി ജയരാജൻ


എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജൻ. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് പി ജയരാജന്റെ മറുപടി. ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ പരാമർശം.‘പോപ്പുലർ ഫ്രണ്ടുകാർ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല’- എന്നായിരുന്നു കെ.ഗണേശിന്റെ പ്രസ്താവന. ഈ ഭീഷണിയൊന്നും ഈ നാട്ടിൽ നടപ്പില്ലെന്നും അതിശക്തമായ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും മറുപടിയായി പി.ജയരാജൻ പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ ഗണേഷിന്റെ വിവാദ പരാമർശവും. കഴിഞ്ഞ ദിവസംമുതൽ ഷംസീറിനുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഷംസീർ പങ്കെടുക്കുന്ന പരിപാടികളിൽ കൂടുതൽ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.

article-image

ADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed