ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കെ സുരേന്ദ്രൻ
ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംവാദം എന്ന പേരിൽ നടത്തിയത് പാർട്ടി സമ്മേളനമാണെന്നും സ്ത്രീ ശബ്ദം കേട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു. വേഗത ഉള്ള ട്രെയിന്‍ വേണമെന്ന് ബിജെപി നേരത്തെ നിലപാട് എടുത്തു. ശ്രീധരന്‍റെ ബദൽ പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
estdr

