ഏക സിവില്‍ കോഡ് രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് നിയമകമ്മീഷനോട് ലീഗ്

ഏക സിവില്‍ കോഡില്‍ നിയമകമ്മീഷനെ ആശങ്കയറിച്ച് മുസ്‌ലീം ലീഗ്. നിയമം നടപ്പിലാക്കിയാല്‍ അത് രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് ലീഗ് കമ്മീഷനെ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വര്‍ഗീയധ്രുവീകരണവും മാത്രമാണ് ഇത്തരം ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണിത്. ഓരോ മതത്തിന്‍റെയും വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്.
1937ലെ ശരി അത്ത് ആക്റ്റ് പിന്തുടരുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് അത് ബാധകമാണെന്നും മറ്റുള്ളവര്‍ക്ക് മറ്റ് നിയമങ്ങള്‍ തുടരാമെന്നും അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ലീഗ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു. നിയമം ഒരു കാരണവശാലും നടപ്പിലാക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടു.
ADSADSADS