ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് എം.വി ഗോവിന്ദൻ

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്ക് എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിലേയ്ക്കുള്ള യാത്രയാണ്. അതിനെതിരെ യോജിച്ച് പ്രവർത്തിക്കാന്‍ തയാറുള്ള എല്ലാ വിഭാഗവുമായും ചേർന്ന് മുന്നോട്ട് പോകും.
മുസ്ലീം ലീഗിനെ മാത്രമല്ല മാത്രമല്ല സമസ്ത അടക്കമുള്ള വിഭാഗങ്ങളെയും, ബിഷപ്പുമാർ, ഗോത്രവിഭാഗങ്ങൾ തുടങ്ങി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത ഇല്ലാത്ത കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
stdr