സുധാകരനെതിരായ ആരോപണം പാർട്ടി പത്രത്തിനുണ്ടായ വെളിപാട്: സതീശൻ


കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരായ ആരോപണം സിപിഎം പാർട്ടി പത്രത്തിനുണ്ടായ വെളിപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ. സുധാകരൻ അവിടെയുണ്ടായിരുന്നെന്ന വിവരം പാർട്ടി പത്രത്തിനുണ്ടായ വെളിപാട് മാത്രമാണ്.

സുധാകരൻ അവിടെയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ കേസിൽ സാക്ഷിയാക്കിയില്ല. കേസിൽ ശിക്ഷാ വിധിക്കു ശേഷമാണ് ഇത്തരം ആരോപണങ്ങൾ വരുന്നത്. വിധിക്കു ശേഷമാണ് പെൺകുട്ടി സുധാകരനെതിരെ മൊഴി കൊടുത്തതെങ്കിൽ തെറ്റായ രീതിയിൽ ആരെങ്കിലും സ്വാധീനിച്ചിരിക്കാൻ ഇടയുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

article-image

dfsdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed