റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം, ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ


പെട്രോളുമായെത്തി ബാങ്കിൽ കവർച്ചാ ശ്രമം നടത്തിയത് കടം വീട്ടാനെന്ന് പ്രതിയുടെ മൊഴി. പണം തട്ടാൻ ശ്രമിച്ചത് കടം തീർക്കാനാണെന്ന് പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോ പറഞ്ഞു. റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തി. ഇത് വീട്ടാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചത്. അത്താണി ഫെഡറൽ ബാങ്ക് ശാഖയിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ ആൾ ജീവനക്കാർക്കുനേരെ പെട്രോളൊഴിക്കുകയായിരുന്നു. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി. വടഞ്ചക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവമുണ്ടായത്. ബങ്കിലെത്തിയ ഇയാൾ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും പെട്രോൾ പുറത്തെടുത്ത് ജീവനക്കാർക്കുനേരെ ഒഴിച്ചു.പിന്നീട് താൻ ബാങ്ക് കൊള്ളിയടിക്കാൻ പോവുകയാണെന്ന് ആക്രേശിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ പൊലീസിനെ ബന്ധപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. പിന്നീട് അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വധശ്രമം കവർച്ചാശ്രമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

article-image

cdscdv

You might also like

  • Lulu Exchange
  • Straight Forward

Most Viewed