തളിപ്പറമ്പ് താലൂക്ക്‍ ആശുപത്രിയിൽ‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു


തളിപ്പറമ്പിൽ‍ ആശുപത്രിയിൽ‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെ പാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേ വാർ‍ഡിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം. ചെമ്പേരി സ്വദേശി ലതയ്ക്ക്(55) ആണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിൽ‍ പ്രസവത്തിനായി എത്തിയ മകൾ‍ക്ക് കൂട്ടിരിക്കാനെത്തിയതാണ് ഇവർ‍. 

രാത്രി നിലത്ത് കിടന്ന് ഉറങ്ങുമ്പോഴാണ് അണലി പാമ്പിന്‍റെ കടിയേറ്റത്. ഇവരെ ഉടനെ ആശുപത്രിയുടെ ആംബുലന്‍സിൽ‍ പരിയാരം മെഡിക്കൽ‍ കോളേജിലേക്ക് മാറ്റി. ഇവർ‍ അപകടനില തരണം ചെയ്തതായാണ് വിവരം.

article-image

zdfszfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed