ആലപ്പുഴ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എംകോം പ്രവേശനത്തിന് ഹാജരാക്കിയത് വ്യാജ ഡിഗ്രി സർ‍ട്ടിഫിക്കറ്റാണെന്ന് ആക്ഷേപം


എസ്എഫ്‌ഐയിൽ‍ വീണ്ടും വ്യാജ സർ‍ട്ടിഫിക്കറ്റ് വിവാദം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ‍ തോമസിനെതിരെയാണ് എസ്എഫ്‌ഐയിലെ മറ്റൊരു അംഗം പരാതി നൽ‍കിയത്. എംകോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സർ‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം.  വെള്ളിയാഴ്ച ചേർ‍ന്ന എസ്എഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിൽ‍ ഈ വിഷയം ഉയർ‍ന്നുവന്നതോടെ ഇയാളെ ജില്ലാ കമ്മിറ്റിയിൽ‍നിന്ന് നീക്കാന്‍ സിപിഎം നിർ‍ദേശം നൽ‍കി. സിപിഎം ജില്ലാ സെക്രട്ടറി ആർ‍.നാസർ‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിലവിൽ‍ കായംകുളം എംഎസ്എം കോളേജിലെ രണ്ടാം വർ‍ഷ എംകോം വിദ്യാർ‍ഥിയാണ് നിഖിൽ‍. കോളേജിൽ‍ പ്രവേശനം ലഭിക്കാന്‍ ഇയാൾ‍ സമർ‍പ്പിച്ച ഡിഗ്രി സർ‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.  

2018−2020 കാലഘട്ടത്തിൽ‍ നിഖിൽ‍ ഇതേ കോളജിൽ‍ ബികോം ചെയ്‌തെങ്കിലും പാസായില്ല. പക്ഷെ 2021ൽ‍ ഇവിടെതന്നെ ഇയാൾ‍ എംകോമിന് ചേർ‍ന്നു. പ്രവേശനത്തിനായി 2019−2021 കാലത്തെ കലിംഗ സർ‍വകലാശാലയിലെ ഡിഗ്രി സർ‍ട്ടിഫിക്കറ്റാണ് ഇയാൾ‍ ഹാജരാക്കിയത്.

article-image

്ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed