കിൻഫ്രപാർക്കിൽ വൻ തീപ്പിടിത്തം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. തീയണക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്. തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ശരീരത്തിൽ പതിക്കുകയായിരുന്നു.

ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതാണ് അപകട കാരണം. ഇത് മറ്റ് രാസവസ്തുക്കളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ മരുന്നുകൾ സുരക്ഷിതമാണ്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ചെങ്കൽചൂള, കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്ന് ഏഴോളം ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചത്. സിറ്റിപോലീസ് കമ്മീഷണർ സപർജൻ കുമാർ സ്ഥലത്തെത്തിയിട്ടുണ്ട്.

article-image

bdfgfg

You might also like

Most Viewed