സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർ‍ക്ക് മുന്നറിയിപ്പുമായി ഡിജിപി


നിരവധി പൊലീസ് ഉദ്യോഗസ്ഥർ‍ അടുത്ത കാലത്തായി മലയാള സിനിമയിൽ‍ ശ്രദ്ധേയ വേഷങ്ങൾ‍ ചെയ്ത് രംഗത്തെത്തുന്നുണ്ട്. സിനിമ−സീരിയൽ‍ പോലുള്ള കലാപ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടുന്ന സർ‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥർ‍ മുന്‍കൂർ‍ അനുമതി വാങ്ങണം എന്നാണ് ചട്ടം. എന്നാൽ‍ മുന്‍കൂർ‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുണ്ട് എന്ന് വിമർ‍ശനമുയർ‍ന്നിരുന്നു.

ഇതിന് പിന്നാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനിൽ‍കാന്ത്. മുൻകൂർ‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുത് ശ്രദ്ധയിൽ‍പ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാർ‍ക്കെതിരെ കർ‍ശന നടപടിയുണ്ടാകും എന്നും ഡിജിപി പുറത്തുവിട്ട സർ‍ക്കുലറിൽ‍ വ്യക്തമാക്കുന്നു. അഭിനയിക്കുന്നതിന് മുന്‍കൂർ‍ അനുമതി വാങ്ങണമെന്ന് 2015ൽ‍ തന്നെ സർ‍ക്കാർ‍ നിർ‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതാണ്.

അനുമതിക്കായി അപേക്ഷിച്ച ശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവർ‍ത്തനങ്ങളിൽ‍ ഏർ‍പ്പെടുന്ന സംഭവങ്ങളും വർ‍ധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാൽ‍ മാത്രമേ കലാപ്രവർ‍ത്തനവുമായി മുന്നോട്ടുപോകാവൂ എന്നുമാണ് 2015ലെ സർ‍ക്കുലറിൽ‍ ഉള്ളത്.

article-image

hgfhfg

You might also like

Most Viewed