എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി റിമാൻഡിൽ


എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.   ഈമാസം 28വരെയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഷാറൂഖിനെ ഡിസ്ചാർഡ് ചെയ്ത് ജയിലിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ‍ ബോർ‍ഡ് യോഗം ചേരുകയാണ്. മഞ്ഞപ്പിത്തബാധയെ തുടർന്നാണ് ഷാറൂഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നത്. വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശരീരത്തിൽ പൊള്ളലേറ്റത് സാരമല്ലെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടർ‍മാർ‍ പറഞ്ഞിരുന്നത്. ട്രെയിനിൽ‍ നിന്ന് ചാടിയതിനെ തുടർ‍ന്നുണ്ടായ പരിക്കുകൾ ഗുരുതമല്ലെന്നും എക്സറേ പരിശോധനയിൽ‍ കണ്ടെത്തിയിരുന്നു.   

വെള്ളിയാഴ്ച രാവിലെ നടത്തിയ രക്തപരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ല. വ്യാഴാഴ്ച ആശുപത്രിയിൽ വെച്ചും ഷാറൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങൾ തിരക്കാനായി എൻ.ഐ.എ സംഘവും കോഴിക്കോട്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ−കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ‍നിന്നാണ് ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. 

article-image

ാേൂബ

You might also like

Most Viewed