സമസ്ത കേരള മദ്‌റസകളിലെ പൊതുപരീക്ഷ ഏപ്രിൽ 8, 9 തീയതികളിൽ

സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് കീഴിലെ സുന്നി വിദ്യാഭ്യാസ ബോഡിന്റെ അംഗീകാരമുള്ള ബഹ്‌റൈനിലെ 12 മജ്മഉ തഅലീമുൽ ഖുർആൻ മദ്‌റസകളിലെ 5, 7, 10, +2 ക്ലാസ് പൊതുപരീക്ഷ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ നടക്കും. പരീക്ഷ നടത്തിപ്പിന് ഐ.സി.എഫ് എജുക്കേഷൻ സമിതിയുടെയും ബഹ്‌റൈന്‍ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്റെയും നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങൾ പൂര്‍ത്തിയായി. ഈ വര്‍ഷം മനാമ, ഹമദ് ടൗൺ എന്നീ രണ്ടു കേന്ദ്രങ്ങളിലാണ് പൊതുപരീക്ഷ നടക്കുക. എസ്.ജെ.എം കാബിനറ്റ് മീറ്റിങ് പൊതുപരീക്ഷ ഒരുക്കങ്ങൾ വിലയിരുത്തി. റേഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി, ഉസ്മാൻ സഖാഫി, ഷാനവാസ് മദനി, നസീഫ് അൽ ഹസനി, ശിഹാബ് സിദ്ദീഖി എന്നിവർ പങ്കെടുത്തു. അബ്ദു റഹീം സഖാഫി സ്വാഗതവും യുസുഫ് അഹ്സനി നന്ദിയും പറഞ്ഞു.
zscdsvdsv