ഒരു വീട്ടിലെ മൂന്ന് പേർ‍ പൊളളലേറ്റ് മരിച്ച സംഭവം; കൂട്ട ആത്മഹത്യയെന്ന് പൊലീസ്


കഠിനകുളത്ത് ഒരു വീട്ടിലെ മൂന്ന് പേർ‍ പൊളളലേറ്റ് മരിച്ച സംഭവം കൂട്ട ആത്മഹത്യ എന്ന് പൊലീസ്. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. പലിശക്കാരുടെ ശല്യമാണ് ആത്മഹത്യക്ക് കാരണം. കടം വാങ്ങിയ പണം കൊടുക്കാനുളളവരുടെ പേര് വിവരങ്ങളും ആത്മഹത്യ കുറിപ്പിൽ‍ പറയുന്നുണ്ട്. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.മരിച്ച രമേശന്‍ പലരിൽ‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. വീടും സ്ഥലവും വിറ്റ് കടം തീർ‍ക്കാൻ‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാർ‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെ ഇന്നലെ ഗൾ‍ഫിൽ‍ നിന്ന് തിരിച്ചെത്തിയ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. 

കിടപ്പുമുറിയിലാണ് മൂന്നുപേരെയും തീപൊള്ളലേറ്റ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികളാണ് തീ കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മൂവരും മരച്ചിരുന്നു. 

article-image

6r7t68

You might also like

Most Viewed