കേരള നിയമസഭാ സമ്മേളനം ഈ മാസം 23 മുതൽ

15ആം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഗവർണറോട് ശിപാർശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതപ്പെടുത്തി. കഴിഞ്ഞ മാസം നിർത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സർക്കാർ ഗവർണറെ അറിയിക്കും.
നേരത്തെ ഗവർണറുമായുള്ള ശീത സമരത്തിന്‍റെ പശ്ചാത്തലത്തിൽ നയപ്രഖ്യാപനം ഒഴിവാക്കാൻ നിയമസഭാസമ്മേളനം അവസാനിച്ചത് ഗവർണറെ അറിയിക്കാതെ വീണ്ടും സമ്മേളനം തുടരാൻ സർക്കാർ ആലോചിച്ചിരുന്നു.
gjgh