പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക അനുവദിച്ചു; 568 പേർക്കായി 12 കോടി 99 ലക്ഷം

പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക സർക്കാർ അനുവദിച്ചു. 568 പേർക്കായി 12 കോടി 99 ലക്ഷം രൂപയാണ് അനുവദിച്ചത്.
620 പേർക്കായി 14 കോടി 39 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ സർക്കാർ നൽകാൻ ഉണ്ടായിരുന്നത്. ഇത് അനുവദിക്കാത്തത് വാർത്തയായതിന് പിന്നാലെയാണ് 568 പേർക്ക് 12 കോടി 99 ലക്ഷം രൂപ അനുവദിച്ച് കൊണ്ടുളള ഉത്തരവ് ധനകാര്യ വകുപ്പ് ഇറക്കിയത്.
കഴിഞ്ഞ വർഷം നവംബർ 12 വരെ നഷ്ടപരിഹാര തുക അനുവദിച്ചവരുടെ കുടിശ്ശിക തീർക്കണമെന്നാണ് ഉത്തരവിലുളളത്. ഈ സാമ്പത്തിക വർഷം തീരും മുമ്പ് തന്നെ കുടിശ്ശിക തീർക്കണം. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർ, പോക്സോ ബലാത്സംഗ കേസുകളിലെ അതിജീവിതകൾ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പ്രതിയെ തിരിച്ചറിയാത്ത കേസുകളിലെ ഇരകൾ തുടങ്ങിയവർക്കാണ് ഇതിന് അർഹത. കേരള ലീഗൽ സർവീസസ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം നൽകുന്നത്.
eryeye