ആറ് വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

കോവിഡ് ആശങ്ക വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ചൈന ഉൾപ്പടെ ആറ് വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കേന്ദ്രസർക്കാർ.
ചൈന, ഹോംഗ്കോംഗ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ് നിർദേശം ബാധകം. യാത്ര പുറപ്പെടും മുൻപ് പരിശോധനഫലം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. നിർദേശം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
tdrtydrt