മോദിയുമായി രൂപസാദൃശ്യം; കൊച്ചിൻ കാർണിവലിലെ പാപ്പാഞ്ഞി നിർമ്മാണം തടഞ്ഞ് ബിജെപി പ്രവർത്തകർ
പുതുവർഷപ്പിറവിക്ക് കത്തിക്കാൻ കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. പാപ്പാഞ്ഞിയുടെ നിർമാണം ബിജെപി പ്രവർത്തകർ നിർത്തിവെപ്പിച്ചു.പാപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നും അതുകൊണ്ടു തന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് ബിജെപിയുടെ വാദം. പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിർമിക്കാൻ ധാരണയായിട്ടുണ്ട്.
എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിർമാണം പുരോഗമിക്കുന്നത്. കൊച്ചിൻ കാർണിവൽ സമിതിയാണ് പരിപാടിയുടെ സംഘാടകർ. തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നൽകുന്ന സന്ദേശം.
gcfhcfh
