ഗോപിക വർമ്മയുടെ 'ഛായാമുഖി' നൃത്തരൂപത്തിന് കോടതി വിലക്ക്

നാടക സംവിധായകൻ പ്രശാന്ത് നാരായണന്റെ 'ഛായാമുഖി' നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. മോഹിനിയാട്ട രൂപത്തിൽ നർത്തകി ഗോപിക വർമ്മ ഛായമുഖി അവതരിപ്പിക്കുന്നത് തങ്ങളുടെ അനുവാദത്തോടെ അല്ലെന്നായിരുന്നു പ്രശാന്തിൻ്റെ വാദം. ഛായമുഖിയുടെ എഴുത്തുകാരനായ തൻ്റെ അറിവോ അനുവാദമോ ഇല്ലാതെ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണൻ്റെ ബൌദ്ധിക സ്വത്തവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താത്കാലിക നിരോധന ഉത്തരവ് വഴി നൃത്തം കോടതി വിലക്കിയത്.
പ്രശാന്ത് നാരായണൻ ഹൈക്കോടതിയിൽ സമർപ്പിച്ച പകർപ്പവകാശ ലംഘനത്തിന് എതിരെയുള്ള കേസിലാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്.മഹാഭാരതത്തിലെ ഹിഡുംബിക്ക് ഭീമൻ സമ്മാനിച്ച 'ഛായമുഖി' എന്ന കണ്ണാടി തൻ്റേത് മാത്രമാണെന്ന് പ്രശാന്ത് നാരായണൻ പറഞ്ഞിരുന്നു. എന്നാൽ ഛായാമുഖി എന്ന സങ്കല്പത്തിന്റെ ക്രെഡിറ്റ് നര്‍ത്തകിയായ ഗോപികാവര്‍മ തന്റെ മാത്രം സൃഷ്ടി എന്നപേരില്‍ അവകാശപ്പെടുന്നതിനെതിരെ പ്രതികരണമായി അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
GFH