പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നിഷേധിച്ച സംഭവം; കുടുംബത്തോട് സഹതാപമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ


പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ച സംഭവത്തിൽ വനം വകുപ്പ് നിസഹായരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സി യാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയത്. കുടുംബത്തോട് സഹതാപമുണ്ടെന്നും മന്ത്രി പറഞ്ഞു.

പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നതെന്നും പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാത്തതെന്നും ജോലി നഷ്ടപ്പെട്ട മുത്തു.

article-image

ggh

You might also like

Most Viewed