ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രി ക്ഷണിച്ചില്ല; പ്രതികരിക്കാനില്ലെന്ന് ഗവർണർ

സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു.
bk,b