അപകടത്തിൽ പെട്ട് റോഡിൽ‍ കിടന്നത് അരമണിക്കൂർ‍, യുവാവിന് ദാരുണാന്ത്യം


വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിന് ക്ഷണിക്കാൻ പോയ യുവാവ് ബൈക്കപകടത്തിൽ‍ മരിച്ചു. നഗരൂർ‍ ചെമ്മരത്തുമുക്ക് രാലൂർ‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടിൽ‍ എം സ്വാമിദാസിന്റെയും അങ്കണവാടി അധ്യാപിക ജിഎസ് രാജേശ്വരിയുടെയും മകൻ എസ് ആർ‍ സിബിനാണ് (25) ദുരന്തം സംഭവിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന സിബിൻ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. രാലൂർ‍ക്കാവിൽ‍ പണികഴിപ്പിച്ച് കൊണ്ടിരുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി നാട്ടിൽ‍ എത്തിയതാണ് സിബിന്‍. 

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അപകട സമയത്ത് അടുത്ത് ആരുമില്ലാതിരുന്നത് ജീവൻ നഷ്ടപെടാൻ കാരണമായി. കിളിമാനൂർ‍ ആലംകോട് റോഡിൽ‍ ചൂട്ടയിൽ‍ മുസ്ലീം പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്. രാത്രി ഏകദേശം 10.40 ഓടെ സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ മൈൽ‍കുറ്റിയിലിടിക്കുകയായിരുന്നു. ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയി തിരികെ മടങ്ങുമ്പോൾ ബൈക്ക് ചാറ്റൽ‍ മഴയെ തുടർ‍ന്ന് റോഡിൽ‍ നിന്ന് തെന്നിമാറി മൈൽ‍കുറ്റിയിൽ‍ ഇടിച്ച് ഓടയിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു.അരമണിക്കൂറോളം കഴിഞ്ഞാണ് അപകട വിവരമറിഞ്ഞ് സിബിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തിയത്. അപ്പോഴേക്കും സിബിൻ മരിച്ചിരുന്നു. സിബിന്‍ പുതിയതായി നിർ‍മ്മിച്ച വീട്ടിൽ‍ തന്നെ മൃതദേഹം പൊതുദർ‍ശനത്തിന് വച്ചു. തുടർ‍ന്ന് വീട്ടുവളപ്പിൽ‍ സംസ്‌കരിച്ചു. എസ്ആർ‍ സിജിനാണ് സഹോദരൻ

article-image

ിപ്പ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed