നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ തടസഹർജിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ തടസഹർജിയുമായി പ്രതി ദിലീപ് സുപ്രീംകോടതിയിൽ. അതിജീവിതയുടെ ഹർജിയിൽ ഉത്തരവിടും മുമ്പ് തന്‍റെ വാദം കേൾക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഇവർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്‍റെ നീക്കം.
വിചാരണക്കോടതി ജഡ്ജി ഹണി.എം.വർഗീസുമായും, അവരുടെ ഭർത്താവുമായും പ്രതി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് അതിജീവിത കോടതിമാറ്റം ആവശ്യപ്പെട്ടത്. ഇവർ തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവ് പോലീസിനു ലഭിച്ച ശബ്ദരേഖകളിലുണ്ട്. കേസിൽ ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നു ചൂണ്ടക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
tdfhjf