മൂന്നു പേരെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ
മൂന്നു പേരെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ. പാർഗാന സ്വദേശി രവികുമാർ സർദാറാണ് അറസ്റ്റിലായത്. പന്ന്യങ്കര പോലീസിന്‍റെ സഹായത്തോടെ പശ്ചിമ ബംഗാൾ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർഗാനയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കേരളത്തിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.
കോഴിക്കോട് മീന്‍ചന്തയ്ക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് ഇയാൾ അഭയം പ്രാപിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇയാളെ ഒളിവിൽ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് 11ന് കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ പശ്ചിമബംഗാളിലേയ്ക്ക് കൊണ്ടുപോകും. കേസ് സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
