തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി


തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു വേഷം. കൈവശം ഒരു ബാഗുമുണ്ടെന്നാണ് കരുതപ്പെടുന്നത്.

പത്താം തരത്തിൽ മികച്ച മാർക്കു വാങ്ങിയ കുട്ടിയാണ്. സ്‌പോർട്ട്‌സിലും ചിത്രരചനയിലും താൽപര്യമുണ്ടായിരുന്നു. അഡ്വഞ്ജറസ് യാത്രകളെ പറ്റി താൽപര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്ര പോയതായിരിക്കാം എന്നാണ് മാതാപിതാക്കൾ കരുതുന്നത്.

കുട്ടിയെ കണ്ടെത്തുന്നവർ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed