പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ല; ഓർത്തഡോക്സ് സഭ


പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ്‌ സഭ. ക്രൈസ്തവരുടെ കാര്യം നോക്കാൻ പി സി ജോർജിനെ ഏൽപ്പിച്ചിട്ടില്ലെന്ന് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. എൽഡി എഫും യു ഡി എഫും എടുക്കാത്തതുകൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക സഭ നേതാക്കളുടെ നർകോടിക് ജിഹാദ്, ലവ് ജിഹാദ് ആരോപണം അവരുടെ വ്യക്തി താത്പര്യമാണ്. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

 

 

You might also like

Most Viewed