പി.സി. ജോർജിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ്


പി.സി. ജോർജിന്‍റെ വീട്ടിൽ പോലീസ്. ഈരാറ്റുപേട്ടയിലെ വസതിയിൽ പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹം വീട്ടിലുണ്ടോ‌യെന്ന കാര്യത്തിൽ വ്യക്തതയില്ല. പി.സി ജോർജിന്‍റെ ബന്ധുക്കളുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.  തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തിരുന്നു. 

സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

അതേസമയം, ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed