പീഡനക്കേസ്; ഇര താനാണെന്ന് നടൻ വിജയ് ബാബു

തനിക്കെതിരായ പീഡനപരാതിയിൽ ഫെയ്സ്ബുക്ക് ലൈവിൽ വന്ന് കാര്യങ്ങൾ വിശദീകരിച്ച് നിർമാതാവും നടനുമായ വിജയ്ബാബു. ഈ പരാതിയിൽ ഇര താനാണെന്നും ആ കുട്ടിയല്ലെന്നു പറഞ്ഞ വിജയ്ബാബു പെൺകുട്ടിയുടെ പേരും വെളിപ്പെടുത്തി. വിജയ്ബാബുവിന്റെ വാക്കുകൾ ‘ഇത്തരം കാര്യങ്ങളിലൊന്നും പേടിയുള്ള ആളല്ല, ഞാൻ തെറ്റു ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യമുളളതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല. അവരുമാത്രം കേക്കും കഴിച്ച് സന്തോഷമായിരുന്നാൽ പോരല്ലോ. ഇവിടെ ഞാനാണ് ഇര. നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു. എവിടത്തെ ന്യായമാണിത്. ഇരയുണ്ടാവുമ്പോൾ അട്ടയുമുണ്ടാകും. ഈ അട്ടകൾ ഒരുപാടുണ്ട് എനിയ്ക്ക് ചുറ്റും. വരാൻ പോവുന്ന കേസ് ഞാനനുഭവിച്ചോളാം. ഈ കുട്ടിയുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല. ഈ കുട്ടി എനിക്കയച്ച 400ഓളം സ്ക്രീൻ ഷോട്സ് എന്റെ കയ്യിലുണ്ട്. എല്ലാ റെക്കോർഡ്സും എന്റെ കയ്യിലുണ്ട്. എന്റെ ഭാര്യയോടും പ്രിയപ്പെട്ടവരോടും ഉത്തരം പറയണം. ഇവർക്ക് ഡിപ്രഷൻ ആണെന്നു പറഞ്ഞാണ് എന്നെ കാണാൻ വന്നത്. ഈ കേസു കൂടി എന്റെ തലയിൽ വന്നതുകൊണ്ട് എനിയ്ക്ക് പ്രശ്നമില്ല. ഞാൻ ഓകെ ആണെന്നും വിജയ്ബാബു പറയുന്നു.’
ഇന്നലെയാണ് വിജയ്ബാബുവിനെതിരെ പീഡനപരാതിയുമായി നടി രംഗത്തെത്തിയത്. യുവതിയുടെ പരാതിയൽ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു.