പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു

പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. പരുക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.
അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതി മുകേഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനെ എതിർത്തതാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. പെട്രോളും പടക്കവുമായാണ് പ്രതി എത്തിയത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കുടുംബത്തെ തീവെച്ച് കൊലപ്പെടുത്താൻ പ്രതി ഗൂഢാലോചന നടത്തിയെന്നാണ് സൂചന. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.