ഇന്ന് മേടം രണ്ട്; ഐശ്വര്യത്തിന്റെ വിഷുക്കണി കണ്ട് മലയാളി പുതുവർഷത്തിലേക്ക്

ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ് മലയാളി.
മേടമാസത്തിലെ ഒന്നാം നാൾ, വിഷു ഓരോ മലയാളിക്കും പുതുവർഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും തുടങ്ങിയവ ചേർത്ത് പൊന്‍പുലരിയിൽ കണിയൊരുക്കുന്ന മലയാളികൾക്ക് കാർഷിക വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് വിഷു. വേനലവധി ആഘോഷിക്കുന്ന കുട്ടികൾക്ക് അവരുടെ വലിയ ആഘോഷങ്ങളിലൊന്നാണ് വിഷു. പതിൽമടങ്ങ് ശബ്ദത്തിൽ പൊട്ടുന്ന പടക്കങ്ങളും പൂത്തിരിയും നാടിനെയാകെ ഉണർത്തും. കുടുംബത്തിലെ മുതിർന്ന അംഗം നൽകുന്ന വിഷു കൈനീട്ടം ആ വർഷം മുഴുവനുള്ള കരുതൽ ധനമായാണ് കരുതപ്പെടുന്നത്. കൊവിഡ് ആശങ്കകൾ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ ക്ഷേത്രങ്ങളിലും വിപുലമായ രീതിയിലുള്ള കണിയൊരുക്കിയാണ് വിഷുവിനെ വരവേൽക്കുന്നത്.
വീടുകളിലെ ഒത്തുചേരലുകൾക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.